സിപിഎം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി പറഞ്ഞ വാക്കുകൾക്കെതിരെ സൈബർ ആക്രമണം ശക്തം
Mar 8, 2026, 17:36 IST
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി പറഞ്ഞ വാക്കുകൾക്കെതിരെ സൈബർ ആക്രമണം ശക്തം. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് വിമർശനം ഉയരുന്നത്.
ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോട് മമ്മൂട്ടി നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി'' എന്ന് മമ്മൂട്ടി പറഞ്ഞത്. ഈ വാക്കുകൾക്കെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം ശക്തമായത്.
മമ്മൂട്ടി റഫീഖിനോട് സംസാരിക്കുന്ന വിഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കടുത്ത സൈബർ ആക്രമണം മമ്മൂട്ടിക്കെതിരേ സമൂഹമാധ്യമങ്ങളിലുണ്ടായത്.
മമ്മൂട്ടിയെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധിപേർ രംഗത്തെത്തുന്നുണ്ട്.