ജിജോ ജോണിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് സൈബർ ക്രൈം പൊലീസ്
അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ നടന്ന സൈബർ ആക്രമണത്തിൽ കേസെടുത്ത് സൈബർ ക്രൈം പൊലീസ്. മലയാള മനോരമ നൽകിയ പരാതിയിലാണ് നടപടി. അധിക്ഷേപ പ്രചാരണം, മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എസ്പി വൈബ്‌സ് എന്ന ഫേസ്ബുക്ക് പേജ് ഉടമ എസ്പി അരുണ്‍ലാല്‍, അഷ്‌റഫ് തരംഗ് എന്ന എഫ്ബി പ്രൊഫൈലിന്റെ ഉടമ, സന്തോഷ് കുമാര്‍ എന്ന ഐഡി കൈകാര്യം ചെയ്യുന്നയാള്‍ കൂടാതെ മലയാള മനോരമയുടെ ഓഫിസിലേക്ക് അസഭ്യം പറഞ്ഞ് ഫോണ്‍ ചെയ്ത നമ്പരിന്റെ ഉടമ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ഇവർ ജിജോ ജോണിനെതിരെ അധിക്ഷേപ പ്രചാരണവും മനപൂര്‍വമായ അപകീര്‍ത്തിപ്പെടുത്തലും അസഭ്യ പരാമര്‍ശങ്ങളും നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.അധിക്ഷേപ പരാമര്‍ശം നടത്തിയ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മെറ്റയ്ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. 15ലേറെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വിവരം.