ബംഗാൾ ഉൾക്കടലിൽ ‘മുറസു’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു, കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്

 

ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 'മുറസു' (Murasu) എന്നാണ് ഈ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യ നിർദ്ദേശിച്ച പേരാണിത്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ 4 മണി വരെയുള്ള സമയത്തിനുള്ളിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ 'മുറസു' കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും അടുത്ത 2-3 ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.

വിവിധ ദിവസങ്ങളിലെ യെല്ലോ അലർട്ട് വിവരങ്ങൾ:

  • ഞായർ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
  • തിങ്കൾ: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 03/11/2026 (ചൊവ്വ): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 04/11/2026 (ബുധൻ): പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ച് ദുർബലമായ ശേഷം കേരളത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള സ്വാഭാവിക തുലാപെയ്ത്തും ഇടിമിന്നലോട് കൂടിയ മഴയും വീണ്ടും സജീവമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.