ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശന സമയം കൂട്ടി
Oct 17, 2025, 22:01 IST
ഭക്തരുടെ വർധിച്ച തിരക്ക് പരിഗണിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശന സമയം നീട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. പുതിയ സമയക്രമം തുലാം ഒന്നായ നാളെ (ഒക്ടോബർ 18, ശനിയാഴ്ച) മുതൽ പ്രാബല്യത്തിൽ വരും. നാളെ മുതൽ ക്ഷേത്രം പുലർച്ചെ 3ന് നടതുറന്നാൽ ഉച്ചതിരിഞ്ഞ് 3 മണിക്കേ നട അടക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദർശനം തുടരും. ഇപ്പോൾ ഉച്ചയ്ക്ക് 2ന് നട അടച്ചാൽ വൈകിട്ട് 4.30നാണ് തുറക്കുന്നത്.അവധി ദിവസങ്ങളിൽ 3.30നും തുറക്കും. എന്നാൽ ഭക്തരുടെ ക്രമാതീതമായതിരക്ക് കാരണം ഉച്ചയ്ക്ക് 2ന് നട അടയ്ക്കാൻ കഴിയാറില്ല. 2.45 വരെ ദർശനം അനുവദിക്കാറുണ്ട്. തന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം ദേവസ്വം ഭരണസമിതി ഏർപ്പെടുത്തിയത്.