കാലിക്കറ്റിൽ ഡാറ്റ സയൻസ് കോഴ്സ് സ്പോട്ട് അഡ്മിഷൻ

 

കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്‌സ് പ്രൊജക്ട് മോഡ് കോഴ്സിൽ എല്ലാ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ ഓഗസ്റ്റ് 6 ന് രാവിലെ 11 മണിക്ക് അനുബന്ധ രേഖകളുമായി സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ സ്പോട്ട് അഡ്മിഷന് എത്തണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

വിവരങ്ങൾക്ക് : 8129544376, 0494 2407325.