രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Jun 2, 2026, 10:01 IST
ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം അമിതമായി ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ (RML) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലാണ്.
വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിൽ (Parliamentary Committee Meeting) പങ്കെടുക്കുന്നതിനായാണ് അദ്ദേഹം രാജ്യതലസ്ഥാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.