കെപിസിസി യോഗത്തിൽ തീരുമാനം: പിണറായിക്കെതിരെ കേസെടുക്കുന്നതിൽ തിടുക്കം വേണ്ട
Updated: Sep 10, 2026, 18:30 IST
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡിയുടെ ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗം. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുത്താൽ മതിയെന്നാണ് യോഗത്തിൽ ധാരണയായി.വിഷയം സങ്കീർണമാണെന്നും നിയമപരമായി പരിശോധിച്ച ശേഷമേ നടപടിയുണ്ടാകൂവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിയും രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തി.അതേസമയം ചിറയിൻകീഴ് സംഭവം ചർച്ചയായില്ല. ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകി.