ഫെയ്സ്ബുക്ക് വഴി അപകീർത്തിപ്പെടുത്തി;  പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

 

 ഫെയ്സ്ബുക്ക് വഴി   ഫെയ്സ്ബുക്ക് വഴി വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ല  എന്നത്   അടക്കമുള്ള അപകീർത്തി പരാമർശം. പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെട്ടു.  6% പലിശയും മുഴുവൻ കോടതി ചിലവുകളും പ്രതി വഹിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.  സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് മുരിങ്ങയിൽ വീട്ടിൽ പ്രസാദ് എം. കെ എന്ന പ്രസാദ് അമൂർ നൽകിയ മാനനഷ്ട കേസിലാണ് വിധി.  കോട്ടയം വേവാടയിൽ വേഴവശ്ശേരി വീട്ടിൽ ഷെറിൻ വി ജോർജ് ആണ് കേസിലെ പ്രതി. 

തൃശ്ശൂർ ഒന്നാം അഡിഷണൽ സബ്ജട്ജിയാണ് വിധി പ്രഖ്യാപിച്ചത്.  സൈക്കോളജിസ്റ്റ് തെറാപ്പിസ്റ്റ് ആയ പരാതിക്കാരന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കാട്ടി പ്രതി ഫേസ്ബുക്കിൽ പോസ്റ്റിട്ട്  പ്രചരിപ്പിച്ചിരുന്നു. ഇതുമൂലം തനിക്ക് മാനഹാനിയും തൊഴിൽ നഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടായതായി പരാതിക്കാരൻ പറയുന്നു. വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള രേഖകൾ ഹർജിക്കാരൻ കോടതിയിൽ  ഹാജരാക്കിയിരുന്നു. രേഖകൾ പരിശോധിച്ച കോടതി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച പ്രതിയോട് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു.