ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
Mar 2, 2026, 12:54 IST
സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സർവ്വീസ് ഒരു വർഷം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് ഉത്തരവ് . അടുത്ത വർഷം ജൂൺ 30 വരെ ഡിജിപി ആയി തുടരും. ഡിജിപി സ്ഥാനത്ത് രണ്ട് വർഷത്തെ സർവീസ് വേണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറുമായിരിക്കെയാണ് 2025 ജൂൺ 30ന് റവാഡയെ പൊലീസ് മേധാവിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിയമനത്തിന് യുപിഎസ്സി നൽകിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു റവാഡ. പോലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുവർഷം കാലാവധി നീട്ടി നൽകിയത്