വിവരാവകാശ അപേക്ഷകൾ നിഷേധിക്കാൻ നിർദ്ദേശം; ചീഫ് സെക്രട്ടറിക്കെതിരെ ആരോപണവുമായി എൻ. പ്രശാന്ത്
Updated: Jul 9, 2025, 16:22 IST
ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ജില്ലാ കലക്ടറുമായ എൻ. പ്രശാന്ത് രംഗത്ത് .സെക്രട്ടറിയേറ്റിലെ വിവരാവകാശ ഓഫീസർമാരെ തനിക്കെതിരെ തിരിക്കാൻ ചീഫ് സെക്രട്ടറി
പദ്ധതിയിട്ടു.വിവരാവകാശപ്രകാരമുള്ള തന്റെ അപേക്ഷകൾ നിഷേധിക്കാൻ വിവരാവകാശ ഓഫീസർക്ക് നിർദ്ദേശം നൽകി. തന്നെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ എന്തുത്തരവും നൽകാവൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തു എന്നും എൻ. പ്രശാന്ത് പറഞ്ഞു.
ജയതിലക് കൃത്രിമം നടത്തിയ ഫയലുകളുടെ വിവരങ്ങളാണ് താൻ ചോദിച്ചത്.അച്ചടക്ക നടപടി സംബന്ധിച്ചുള്ള നിയമലംഘനങ്ങളും ചോദിച്ചിട്ടുണ്ട്. എന്നാൽ ജയതിലക് പറയും പ്രകാരം പ്രവർത്തിച്ച് കുറ്റകൃത്യത്തിന്റെ ഭാഗമാകരുതെനന്നും പ്രശാന്ത് ഓഫീസർക്ക് മുന്നറിയിപ്പ് നൽകി