താരസംഘടനയിലെ തർക്കം:സമവായ ശ്രമങ്ങൾ ശക്തം,അൻസിബയുടെ പരാതി കേൾക്കാൻ നേതൃത്വം
താരസംഘടനയിലെ തർക്കത്തിൽ അൻസിബയെ കേൾക്കാൻ നേതൃത്വത്തിന്റെ തീരുമാനം. അടുത്ത മാസം ആദ്യവാരം നേരിട്ടെത്തി പരാതി പരിഹാര ചർച്ചയിൽ പങ്കെടുക്കണമെന്ന് അൻസിബയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ, പ്രത്യേക സമീതി അടക്കമുള്ള ഉപാധികൾ മുന്നോട്ട് വച്ചിരിക്കുകായണ് താരം.ജൂൺ 21-ന് നടക്കുന്ന ജനറൽ ബോഡിക്ക് മുൻപ് സംഘടനയിലെ അഭിപ്രായഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക് നിലവിലുണ്ടെങ്കിലും വിവിധ ആരോപണങ്ങളും അഭിപ്രായങ്ങളും പുറത്തുവന്നതോടെയാണ് അടിയന്തര ഇടപെടൽ ശക്തമാക്കിയത്.
ടിനി ടോമിനെതിരെ ആരോപണം ഉന്നയിച്ച് രാജിവച്ച അൻസിബയുടെ പരാതികേൾക്കാൻ ജൂൺ 1,2,3 തിയതികളിൽ നേരിട്ടെത്താൻ ആണ് നിർദേശം. എന്നാൽ, ജൂൺ ഒന്നിനോ അല്ലെങ്കിൽ ഏഴാം തിയതിക്ക് ശേഷമോ നേരിട്ടെത്താൻ സാധിക്കു എന്ന് അറിയിച്ച അൻസിബ അറിയിച്ചു. പ്രത്യേക സമിതി വേണമെന്നും, സമിതിയിൽ രമേശ് പിഷാരടി, മാല പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ ഉൾപ്പെടുത്തണം എന്നുമാണ് ആവശ്യം. പറയുന്നകാര്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കണമെന്നും അൻസിബ ആവശ്യപ്പെടുന്നുണ്ട്.എന്നാൽ, ഇക്കാര്യങ്ങളോട് ഇതുവരെ താരസംഘടന പ്രതികരിച്ചിട്ടില്ല. അൻസിബയ്ക്ക് പുറമെ, ടിനി ടോം, ലക്ഷ്മി പ്രിയ, കുക്കുപരമേശ്വരൻ എന്നിവർക്ക് പറയാനുള്ളതും സംഘടന പരിഗണിക്കുന്നുണ്ട്.