തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; വയോധികനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം
Jun 16, 2026, 16:50 IST
തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് സംഭവം നടന്നത്. ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഭാഗത്ത് നാസറും ഷാഹിദ് എന്നയാളും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് മാറിയത്.തർക്കത്തിനിടെ ഷാഹിദ് കൈയിൽ ഉണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതായാണ് റിപ്പോർട്ട്.സംഭവം കണ്ട നാട്ടുകാർ ഉടൻ പോലീസിനെ അറിയിക്കുകയും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതിയായ ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.