പിഎസ്സി അംഗങ്ങളുടെ നിയമനപ്പട്ടികയിലും തർക്കം; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രംഗത്ത്
പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ എതിർപ്പുമായി മന്ത്രിമാർ. മുഖ്യമന്ത്രി പട്ടിക യോഗത്തിൽ അവതരിപ്പിച്ചതോടെയാണ് ഒരു വിഭാഗം മന്ത്രിമാർ അതൃപ്തി അറിയിച്ചത്. എ.പി. അനിൽകുമാറാണ് ആദ്യം എതിർപ്പുമായി രംഗത്തെത്തിയത്. പിന്നാലെ സണ്ണി ജോസഫും നിലപാട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി ആറുമാസം തികയാനിരിക്കെയാണ് ഭരണപക്ഷത്തെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവരുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെയാണ് അഞ്ച് പി.എസ്.സി അംഗങ്ങളുടെ പേരുകൾ മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചത്.
പിഎസ് സി അംഗങ്ങളുടെ പട്ടിക എവിടെയാണ് ചര്‍ച്ച ചെയ്തതെന്ന് എപി അനില്‍ കുമാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്കും പരാതിയുണ്ടെന്നും മുഖ്യമന്ത്രിയെടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി.