ഇൻസ്റ്റഗ്രാം സന്ദേശത്തെച്ചൊല്ലി തർക്കം; 17കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
Nov 8, 2026, 13:32 IST
ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 17കാരനെ യുവതിയും മകനും കൂട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം.
എളമക്കര സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. 17കാരനെ തട്ടിക്കൊണ്ടുപോയ ശേഷമാണ് മർദിച്ചതെന്നാണ് വിവരം. യുവതിയുടെ മകനും സുഹൃത്തുക്കളും ചേർന്നാണ് മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവതിയെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.