സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം;  വീടുകയറി ആക്രമിച്ച  എട്ടുപേർ അറസ്റ്റിൽ

 

തൃശൂരിൽ വീടുകയറി ആക്രമിച്ച സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്.കോയമ്പത്തൂർ, മംഗലാപുരം സ്വദേശികളായ അഞ്ച് യുവതികളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഒരാൾ സ്പായിലെ മുൻ ജീവനക്കാരിയാണ്.സ്പായിൽ മൊബൈലിൽ വീഡിയോ പകർത്തിയതും ആയി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചത്.പരാതിക്കാരിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും തട്ടി മടങ്ങുകയാണ്  പ്രതികൾ പോലീസിൻറെ പിടിയിലാവുന്നത്.