ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുനൽകാനാകില്ല', ദേവസ്വം ബോർഡിന് കത്ത് നൽകി ആരോഗ്യവകുപ്പ്
Jun 12, 2026, 18:01 IST
ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് അറിയിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകി ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്നും കത്തിൽ പറഞ്ഞു.ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയത്.
സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് ശബരിമലയിൽ മതിയായ താമസ, ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്നും ,യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസമുണ്ടാന്നാതായും, ആരോഗ്യവകുപ്പിന് ആൾ നഷ്ടവും സാമ്പത്തിക നഷ്ടമുണ്ടാവുന്നതായും കത്തിൽ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിലാണ് മണ്ഡലകാല ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യവകുപ്പ് നിലപാട് എടുത്തിരിക്കുന്നത്.