കൊലയാളി സമ്മാനം നൽകേണ്ട; നീന്തൽ മത്സരജേതാവായ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നത് വിലക്കി രക്ഷിതാവ്

 

കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന നീന്തൽ മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നത് വിലക്കി രക്ഷിതാവ്. മത്സരവിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം.

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ രക്ഷിതാവ് പ്രതിഷേധിക്കാൻ കാരണം. നീന്തൽ മത്സരത്തിൽ വിജയിയായ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർത്തത്.

കുട്ടികളുടെ നീന്തൽ മത്സരത്തിന് പുറമെ ട്രയാത്ലൺ മത്സരവും സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്നിരുന്നു. ട്രയാത്ലൺ മത്സരത്തിൽ പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ എത്തിയത്. ഇതിനിടെ മത്സരവിജയികളായ കുട്ടികൾക്ക് സമ്മാനം നൽകാൻ സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.