പാർട്ടി ഓഫീസിലെ മദ്യപാനം; മുതലമടയിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ

 

പാലക്കാട് മുതലമട സി.പി.ഐ.എം ലോക്കൽ കമ്മിറ്റി ഓഫീസിലെ മദ്യപാനവുമായി ബന്ധപ്പെട്ട് നടപടി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവർക്കെതിരെയാണ് നടപടി. പാർട്ടി ഓഫീസിലിരുന്ന് ബ്രിജേഷിന്റെ നേതൃത്വത്തിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംഭവം വിവാദമായതിനു പിന്നാലെയാണ് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ മൂന്നുപേരെയും സസ്‌പെൻഡ് ചെയ്തത്.