ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചു; കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് പരാതി

 

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. സംഭവത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകി.യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. അമ്പലമുക്ക് പ്രസിഡൻറ് രഞ്ജിത്താണ് പരാതിക്കാരൻ. കടകംപള്ളി സുരേന്ദ്രന്റെ നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ബുധനാഴ്ച രാവിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വഴുതക്കാട് കൃഷ്ണവിലാസം റോഡിലെ വസതിയിലേക്കാണ് ഹെൽമറ്റ് ധരിക്കാതെ കടകംപള്ളി ഇരുചക്ര വാഹനത്തിൽ എത്തിയത്.ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന കടകംപള്ളിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.15 മിനിറ്റോളം വസതിയിൽ കൂടിക്കാഴ്ച നടന്നു. സൗഹൃദ സന്ദർശനമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പറഞ്ഞു.കാർ ഡ്രൈവർ എത്താൻ വൈകിയതിനാലാണ് സ്കൂട്ടറിൽ സഞ്ചരിക്കാൻ കാരണമെന്നായിരുന്നു കടകംപള്ളിയുടെ വിശദീകരണം.