ലഹരിസംഘവുമായി ബന്ധം: പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
May 28, 2026, 18:32 IST
ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ ഷറഫുദ്ദീനെ സസ്‌പെൻഡ് ചെയ്തു.സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി .2026 ജനുവരി 22 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് 40 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.ഇതിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.ഇതിന് മുമ്പ് സമാന കേസിൽ ഗോവിന്ദരാജ് എന്ന പൊലീസുകാരനെയും ലഹരിസംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ കരിപ്പൂർ ചെക്ക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന സിപിഒ ധനേഷിനെയും വിദേശത്ത് നിന്ന് എംഡിഎംഎ എത്തിച്ച കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.