മദ്യലഹരിയിൽ അഴിഞ്ഞാട്ടം; കസ്റ്റഡിയിലെടുത്ത പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു
Nov 10, 2026, 13:23 IST
എറണാകുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. നോർത്ത് പാലത്തിന് സമീപം ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ സി.പി.ഒ അജിത് പോളിന് പരിക്കേറ്റു.
പട്രോളിങ്ങിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പ്രതി അക്രമാസക്തനാവുകയായിരുന്നു. പൊലീസിനെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലീസുകാരന്റെ കൈത്തണ്ടയിൽ കടിച്ചത്. തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി.