നെടുമ്പാശേരിയിൽ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് ജീവനൊടുക്കിയ നിലയിൽ
Apr 11, 2026, 21:54 IST
നെടുമ്പാശേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ആലപ്പാട്ട് വീട്ടിൽ ആരിഷ് അജി (24) ആണ് മരിച്ചത്. താമസിക്കുന്ന വീടിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിനുള്ളിലാണ് ആരിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അജി - അനിത ദമ്പതികളുടെ മകനാണ്.
സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ റെപ്പായി ജോലി ചെയ്യുകയായിരുന്ന ആരിഷ് അജിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.