ഇ ഡിയെ ആക്രമിച്ച കേസ്: 7 പ്രതികൾ അറസ്റ്റിൽ

 
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച കേസിൽ ഏഴു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.6 പ്രതികളെ സിപിഎം പൊലീസിന് കൈമാറി. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് പരിശോധന പൂർത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിലെ 10 പ്രതികളുടെ ചിത്രങ്ങൾ നേരത്തെ സിപിഎം നേതാക്കൾക്ക് പൊലീസ് കൈമാറിയിരുന്നു