ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി. ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Jun 12, 2026, 14:09 IST
സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെയും മകൾ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി. ബിനു അടക്കം ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി കാലാവധി.
രേവന്ത്,ലെനിൻ രാജ്,നന്ദു. ജി. ആർ,രാഹുൽ രാജൻ,ഐ.പി.ബിനു,വൈശാഖ്, രാഹുൽ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത് . രക്ത സമ്മർദമുള്ള ഐ.പി ബിനുവിന് വൈദ്യ സഹായം വേണമെന്നു പ്രതി ഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്