ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എസ്.എഫ്.ഐ നേതാവ് ആദർശിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
Updated: Sep 7, 2026, 13:28 IST
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് ആദർശിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും . കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലാണ് ആദർശ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ആദർശ് പ്രതിയാണ്. ആദർശിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നതോടെ കേസിലെ പ്രതികളുടെ എണ്ണം 28 ആകും.
മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ടിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. കേസിൽ 16 പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടാവുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.