ഇഡി റെയ്ഡ്; ഇതുകൊണ്ട് ഞങ്ങളെ തളർത്താമെന്ന് വ്യാമോഹിക്കേണ്ട; പിണറായി വിജയൻ

 

സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഈ നടപടി ഇഡി ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒന്നാണെന്നും ഇത് പെട്ടെന്ന് ഉണ്ടായതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കരുതിക്കൂട്ടിയ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലെ ഇഡി പരിശോധനയ്ക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നില്ല' എന്നതടക്കം പരസ്യമായി ചോദിച്ച രാഹുൽഗാന്ധി അടക്കമുള്ളവർക്ക് ഇത് സോന്തോഷം നൽകും. പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരേ ബിജെപി ഗവൺമെന്റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതുകൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇതൊന്നുകൊണ്ട് ഞങ്ങളെ തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല എന്നും ഏതിനെയും നമുക്ക് ഒന്നിച്ച് നേരിടാം, ഇതാണ് നമ്മുടെ കരുത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.