ഇഡി റെയ്ഡ്; സംഘർഷം രൂക്ഷം, വാഹനങ്ങൾ തകർത്തു, ഡ്രൈവർക്ക് പരിക്ക്

 

സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ. പ്രതിഷേധത്തിനിടെ ഇഡി വാഹനങ്ങൾക്ക് നേരെ ആക്രമണം നടന്നതോടെ സ്ഥിതി കൂടുതൽ വഷളായി.

ആക്രമണത്തിൽ കാറിന്റെ ഡ്രൈവർക്ക് പരുക്ക് പറ്റി. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.തകർന്ന വാഹനങ്ങൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു.

മൂന്ന് ഇഡി വാഹനങ്ങളുടെ ഗ്ലാസുകൾ തകർത്തതായാണ് റിപ്പോർട്ട്. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ കൂകിവിളിച്ച് തടഞ്ഞതോടെ പ്രദേശത്ത് സംഘർഷം ശക്തമായി. പൊലീസ് ഇടപെട്ടെങ്കിലും സ്ഥിതി പൂർണമായി നിയന്ത്രിക്കാനായില്ല.

അതിനിടെ ബേക്കറി ജങ്ഷനിൽ വീണ്ടും എസ്എഫ്ഐ സംഘർഷം ഉണ്ടായി.സിപിഎം പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തതാണ് സംഘർഷത്തിനു കാരണം. SFI പ്രവർത്തക്കരും പൊലീസും ഏറ്റുമുട്ടുന്നു.

ഡൽഹിയിലെ പ്രതിഷേധത്തിലും വൻ സംഘർഷം ഉണ്ടായി .സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.