കനത്ത മഴയെ തുടർന്ന് 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
Jun 15, 2025, 17:26 IST
കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ നാളെ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നാളെ (ജൂൺ 16) ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. തൃശൂർ ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്