ശ്രീകൃഷ്ണ ജയന്തി അനൗൺസ്‌മെന്റ് വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം
Sep 4, 2026, 17:46 IST
പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി അനൗൺസ്‌മെന്റിനായി ഉപയോഗിച്ച വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിലാണ് അപകടം. പ്രദേശവാസിയായ കൃഷ്ണൻ എന്ന 86കാരനാണ് മരിച്ചത്.
അനൗൺസ്‌മെന്റ് വാഹനമായ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിനടിയിൽപ്പെട്ട വയോധികന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.