തുടർച്ചയായ വിലയിടിവിന് വിരാമം; ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

 

സംസ്ഥാനത്ത് തുടർച്ചയായ വിലയിടിവിന് വിരാമമിട്ട് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,515 രൂപയും ഒരു പവന് 1,08,120 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ നാല് ദിവസം കൊണ്ട് മാത്രം പവന് 2,920 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് വില.