ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസിൽ എഞ്ചിനീയറുടെ കാർ അടിച്ചു തകർത്തു; ഓവർസിയറെ കസ്റ്റഡിയിലെടുത്തു
Sep 16, 2023, 08:38 IST
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ മദ്യപിച്ചെത്തിയ ഓവർസിയർ അടിച്ചു തകർത്തു. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫീസിലായിരുന്നു സംഭവം. ഓവർസിയർമാർ തമ്മിലുള്ള തർക്കത്തിനിടെ ആളുമാറിയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തത്.
സംഭവത്തില്‍ കോലഴി സ്വദേശി ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മറ്റു ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലിസില്‍ ഏൽപിക്കുകയായിരുന്നു.