പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പദ്മശ്രീ
Jan 25, 2026, 18:37 IST
പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മക്ക് പത്മശ്രീ പുരസ്‌കാരം. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ. 45 പേർക്കാണ് ഇത്തവണ അൺസങ് ഹീറോസ് വിഭാഗത്തിൽപത്മശ്രീ നൽകി ആദരിക്കുന്നത്. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.