അബുദാബിയിൽ എറണാകുളം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

 

അബുദാബിയിൽ എറണാകുളം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കാച്ചപ്പറമ്പിൽ വിബിൻകുമാർ (26) ആണ് മരിച്ചത്.മുസഫ ഷാബിയ 12ലെ ഒരു ഗ്രോസറിയിൽ (ബഖാല) ജീവനക്കാരനായിരുന്നു വിബിൻകുമാർ. രാത്രി ജോലി കഴിഞ്ഞ് കിടന്നുറങ്ങിയ അദ്ദേഹം അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല