മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; ശനിയാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകി മുൻസിഫ് കോടതി

 

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികളിൽ കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ശനിയാഴ്ചയ്ക്കകം കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ നടപടി നടപ്പാക്കി 23-ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും നിർദ്ദേശം നൽകി. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ആലുവ റൂറൽ പോലീസ് മേപോലീസ് മേധാവിയോടും കോടതി നിർദേശിച്ചു

അതേസമയം ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്കും ഇന്ന് കത്ത് നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് നൽകിയ കത്തിലാണ് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരൻ മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയത്.പോലീസ് നടപടികളിൽ വീഴ്ചയോ പോരായ്മയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കണമെന്നും കത്തിൽ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.