ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി തള്ളി വിദഗ്ധ സമിതി; നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് റിപ്പോർട്ട്

 

ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതി നിർദേശം തള്ളിയതായി കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി. കേരളത്തിൽ റെയിൽവേ വികസനത്തിന് മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി.ഇരുപത്തി മൂന്നു സ്റ്റേഷനുകൾ,200 കിലോമീറ്റർ വേഗത.473 കിലോമീറ്റർ ദൂരം.ഇതായിരുന്നു ഇ. ശ്രീധരൻ സർക്കാരിന് മുന്നിൽ സമർപ്പിച്ച അതിവേഗ റെയിൽപാത പദ്ധതി.