വിഎസിന്റെ ആരോഗ്യനില വിദഗ്ധ സംഘം വിലയിരുത്തി
Jul 15, 2025, 15:03 IST
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയും ചികിത്സകളും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം വിലയിരുത്തി. തുടർന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്ടിയിലെ ഡോക്ടർമാരും ഉൾപ്പെടെ അവലോകയോഗം ചേർന്ന് വിഎസിന് നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ടും ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും തുടരാൻ തീരുമാനിച്ചു