മുൻ വൈരാഗ്യം: കൊടുവാളുമായി എത്തി അയൽവാസി യുവാവിനെ വെട്ടി
Jan 10, 2026, 22:44 IST
കോഴിക്കോട് വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കൊയിലോത്ത് വയലിൽ ബിജേഷിനാണ് പരിക്കേറ്റത്. കാലിലാണ് പരിക്കേറ്റത്.അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്.മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുവാളുമായി എത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ബിജേഷിനെ വടകര ഗവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു