'രാജ്യത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങൾ, ഇത് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം' ; വി ഡി സതീശൻ
Jul 21, 2026, 19:09 IST
രാജ്യത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങളെണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജ്യത്തിന്‍റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം താനും കേരളത്തില്‍ നിന്നുള്ള എംപിമാരും ഈ മാര്‍ച്ചിന്‍റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണമെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.