മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്
Sep 17, 2026, 18:26 IST
മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കൈപ്പട്ടൂർ സ്വദേശി കെ.ആർ. വിനോദ് കുമാറിനെതിരെയാണ് കേസ്.
രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി. കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.