കോടതിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ; ആലങ്ങാട് സ്വദേശിക്ക് തടവ് ശിക്ഷ

 

സോഷ്യൽ മീഡിയയിലൂടെ ഹൈക്കോടതിയെയും ജഡ്ജിമാരെയും നിരന്തരം അധിക്ഷേപിച്ച കേസിൽ ആലങ്ങാട് സ്വദേശിയായ പി.കെ. സുരേഷ് കുമാറിന് മൂന്ന് ദിവസത്തെ തടവും ,2000 പിഴയും വിധിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് രാജ് വിജയരാഘവനും ജോബിൻ സെബാസ്റ്റ്യനും ചേർന്ന ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

ഹൈക്കോടതി ഉത്തരവുകളേയും ജഡ്ജിമാരേയും ഇയാൾ നിരന്തരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അധിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അധിക്ഷേപം ക്രിമിനൽ കോടതി വ്യവഹാരത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വിധി.

ഇതിന് മുമ്പും സമാനമായ രീതിയിൽ കോടതിയെ അധിക്ഷേപിച്ച് ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കെതിരേ കോടതീയലക്ഷ്യത്തിന് കേസെടുക്കുകയും വാദത്തിനിടെ കോടതിയോട് തന്റെ പ്രവർത്തിയിൽ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മാപ്പ് സ്വീകരിച്ച് കോടതി ഇയാളെ വെറുതേ വിട്ടെങ്കിലും, അത് ശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള തൻറെ അടവ് ആയിരുന്നു എന്നാണ് പുറത്തിറങ്ങി സുരേഷ് കുമാർ പ്രതികരിച്ചത്.

അതിനുശേഷം ശേഷവും ഇയാൾ നിരന്തരമായി കോടതിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിക്കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പുകളിടുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ ഇയാൾക്കെതിരേ
കേസെടുത്തത്.