മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തത് കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമെന്ന് ആനി രാജ

 
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമായ നിലപാടാണിതെന്നും അവർ അഭിപ്രായപ്പെട്ടു.രാഷ്ട്രീയ പ്രവർത്തനത്തിൽ പരിചയമുള്ള നിരവധി സ്ത്രീകൾ കോൺഗ്രസിൽ വിജയിച്ച് എത്തിയിട്ടുണ്ടെന്നും, എന്നാൽ സ്ത്രീകളെ പാർട്ടി വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും ആനി രാജ വിമർശിച്ചു. പാർട്ടിക്കകത്ത് മുന്നേറുന്ന സ്ത്രീകളെ അവഗണിക്കുന്നതും പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ചുള്ള ചർച്ചകളും തെറ്റായ സമീപനമാണെന്നും അവർ പറഞ്ഞു.ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെ സ്ത്രീകളെ പ്രധാന സ്ഥാനങ്ങളിൽ പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി വനിതാ മുഖ്യമന്ത്രി എന്ന ആശയം മുന്നോട്ടുവച്ച സംസ്ഥാനമാണ് കേരളമെന്ന് ആനി രാജ ഓർമ്മിപ്പിച്ചു.