മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
Jun 2, 2026, 12:13 IST
മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജചിത്രം നിർമിച്ച് സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.ഉള്ളേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് അത്തോളി പൊലീസ് കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തമിടുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ചുവെന്നാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് നടപടി.യൂത്ത് കോൺഗ്രസ് ഉള്ളേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.