സലിംകുമാറിന് വിട; ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു;ടൗൺഹാളിൽ പൊതുദർശനം പൂർത്തിയായി; ഇനി വീട്ടുവളപ്പിൽ സംസ്കാരം
Jun 7, 2026, 15:48 IST
മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് പറവൂരിൽ നടക്കും. രണ്ട് മണിക്ക് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റി ചിറ്റേത്തുകരയിലെ അദ്ദേഹത്തിന്റെ വസതിയായ ''ലാഫിങ് വില്ല''ലേക്ക് കൊണ്ടുപോയി. വീട്ടുവളപ്പിൽ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പ്രിയനടനെ കേരളം യാത്രയാക്കുക. അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയാകും സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലൻസിലേക്ക് കയറ്റിയത്. പൊതുദർശനത്തിൽ നടനെ അവസാനമായി കാണാനും അന്ത്യോപചാരം അർപ്പിക്കാനും ആയിരക്കണക്കിന് ആളുകൾ എത്തിച്ചേർന്നു. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിംകുമാറിന്റെ അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.