അട്ടപ്പാടിയിൽ വിണ്ടും കർഷക ആത്മഹത്യ
Oct 20, 2025, 18:22 IST
പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കർഷക ആത്മഹത്യ. ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെയാണ് കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജ് ഓഫീസിൽ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെ കൃഷി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.