വാടകവീട്ടിൽ അച്ഛനും മകളും മരിച്ച നിലയിൽ
Aug 16, 2026, 17:46 IST
കാസർഗോഡ് മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശി ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിനിയായ 17കാരിയായ മകൾ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11.10ഓടെ ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.