വനിതാ കണ്ടക്ടർമാരെ അധിക്ഷേപിച്ചു; സൈബർ പൊലീസിൽ പരാതി നൽകി കെഎസ്ആർടിസി
Feb 22, 2026, 22:02 IST
വനിതാ കണ്ടക്ടർമാരെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സൈബർ പൊലീസിൽ പരാതി നൽകി കെഎസ്ആർടിസി. തിരുവനന്തപുരം തിരുമല സ്വദേശിയായ ഷിബു കെ. തോമസിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.കഴിഞ്ഞ ദേശീയ പണിമുടക്കിനിടെ വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയുടെ കീഴിലാണ് പ്രതി അശ്ലീലവും അപകീർത്തികരവുമായ കമന്റുകൾ രേഖപ്പെടുത്തിയതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. വനിതാ കണ്ടക്ടർമാരെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട വ്യക്തിക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്