തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് 2,000 രൂപ ഉത്സവബത്ത; ആനുകൂല്യം ഇത് ആദ്യം
Aug 21, 2026, 17:54 IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് 2,000 രൂപ ഉത്സവബത്ത അനുവദിച്ച് തദ്ദേശവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഇതാദ്യമായാണ് ഉത്സവബത്ത അനുവദിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള അംഗങ്ങൾക്കും നഗരസഭാ കൗൺസിലർമാർക്കും കോർപറേഷൻ കൗൺസിലർമാർക്കും ഉത്സവബത്ത ലഭിക്കും. മന്ത്രി കെ.എം. ഷാജിയുടെ നിർദേശപ്രകാരമാണ് തീരുമാനം.
ഇതിന് പുറമെ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.