സാമ്പത്തിക പ്രതിസന്ധി: കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ല; ഹൈക്കോടതി നിർദേശം തള്ളി സർക്കാർ
Nov 2, 2026, 15:34 IST
കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ലെന്ന് സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളിയാണ് വി.ഡി. സതീശൻ സർക്കാരിന്റെ നിലപാട്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവും പുറത്തിറക്കി.പെൻഷൻ വർധിപ്പിച്ചാൽ കെഎസ്ആർടിസിക്ക് പ്രതിവർഷം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാരിന്റെ വിശദീകരണം. നിലവിൽ കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.