നെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; ആളപായമില്ല

 

കൊച്ചി നെടുമ്പാശ്ശേരിയിലെ അത്താണിയിൽ ഹോട്ടലിൽ വൻ തീപിടിത്തം. അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹോട്ടലിലെ കിയോസ്‌കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഹോട്ടലിൽ വൻ നാശനഷ്ടമുണ്ടായതായാണ് വിവരം.