കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം

 

കോഴിക്കോട് പാളയത്തെ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം.ഇന്ന് വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. നാലുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് തീപ്പിടിത്തമുണ്ടായത്. തീ മുകൾനിലകളിലേക്കും കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ആളിപ്പടരുകയാണ്.വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകളാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കൂടുതൽ യൂണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്മി സിൽക്‌സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്